മരിയൻ എക്സിബിഷൻ

Date:

കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു.

രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന അത്ഭുതങ്ങൾ, മാതാവിന്റെ രൂപങ്ങൾ, കൊന്ത തുടങ്ങിയവയെല്ലാം എക്സിബിഷനിൽ പ്രദർശിപ്പിച്ചു.

എക്സിബിഷനിൽ നിന്ന് ലഭിക്കുന്ന സംഭാവന ഭവന നിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് അസിസ്റ്റന്റ് വികാരി റവ.ഫാ.ജോൺ കുറ്റാരപ്പള്ളി അറിയിച്ചു.ഇടവകയിലെ യുവജങ്ങൾക്ക് പ്രചോദനവും പിന്തുണയും നൽകി ക്രിസ്തു ചൈതന്യത്തിൽ നയിച്ചുക്കൊണ്ടിരിക്കുന്ന റവ. ഫാ. ജോസഫ് മുളഞ്ഞനാലിനും ഫാ. ജോൺ കുറ്റാരപ്പള്ളിക്കും സി. ലിസ്സിയ സി. എം. സി യ്ക്കും എസ്. എം. വൈ. എം മിന്റെ പേരിലുള്ള നന്ദി അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ്...

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ

മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം...

പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം

പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ....

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റമുണ്ടാകണം: ഫാ. തോമസ് കിഴക്കേൽ

മണ്ണയ്ക്കനാട് : ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്താൻ നമുക്കാവണമെന്ന് പാലാ...