കാവാലി : എസ് എം വൈ എം കൂട്ടിക്കൽ ഫൊറോനയുടെ യുവജന ദിനാഘോഷവും യുവജന സംഗമവും കാവാലി സെന്റ് മേരിസ് പള്ളിയിൽ വച്ച് തിങ്കളാഴ്ച നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് ജെന്റോ മാത്യു പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറച്ചു.
കൂട്ടിക്കൽ ഫൊറോന വികാരി പെരിയ ബഹു. ഫാ. ജോസഫ് വടക്കേമംഗലത്ത് യുവജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ് എം വൈ എം ഗ്ലോബൽ പ്രസിഡന്റ്Adv. സം സണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു. ഫൊറോന ഡയറക്ടർ ഫാ. ഓസ്റ്റിൻ മേച്ചേരിൽ, കാവാലി ഇടവക വികാരി ഫാ. ജോസഫ് കൂനാനിക്കൽ,
മലയിഞ്ചിപ്പാറ ഇടവക വികാരി ഫാ. തോമസ് ഓലിക്കപുത്തൻപുരയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് ഷെർലോൺ,ഫൊറോന വൈസ് പ്രസിഡന്റ് ഷെറിൻ, രൂപത വൈസ് പ്രസിഡന്റ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനത്തിന് ശേഷം യുവജനങ്ങൾക്കായി വിവിധ ക്ലാസുകൾ നടത്തപ്പെടുകയും ചെയ്തു. കൂട്ടിക്കൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു.