കടനാട്: എസ്.എം.വൈ.എം കടനാട് ഫൊറോന സമിതിയുടെ 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു. കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടന്ന പുതുപ്പിറവിയുടെ പാതിരാ കുർബാനയ്ക്ക് ശേഷം ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് അരിമറ്റത്തു പ്രകാശന കർമ്മം നിർവ്വഹിച്ചു.
പാലാ രൂപത സിൻഡിക്കേറ്റ് കൗൺസിലർ എബിൻ തോമസ് കല്ലറക്കലിന് കലണ്ടറിന്റെ ആദ്യപ്രതി നൽകിക്കൊണ്ടാണ് പ്രകാശനം നടന്നത്.
തുടർന്ന് കലണ്ടറിന്റെ രണ്ടാമത്തെ കോപ്പി ഫൊറോന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ലിനറ്റിന് നൽകി. യുവജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഫൊറോനയുടെ പരിപാടികൾ വിശ്വാസികളിലേക്ക് എത്തിക്കുന്നതിനുമായാണ് കലണ്ടർ പുറത്തിറക്കിയത്. ചടങ്ങിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജന പ്രതിനിധികളും ഇടവകാംഗങ്ങളും സംബന്ധിച്ചു.












