ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കേരളം പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി ഹരിത ഗ്രന്ഥശാല പ്രവർത്തനം ഏറ്റെടുക്കുക്കുന്നത്. ലൈബ്രറിയും പരിസരവും ഹരിതമാക്കൽ, സമീപ പ്രദേശങ്ങളിലെ ഹരിത പ്രവർത്തനങ്ങൾ, മാലിന്യമുക്ത ബോധവത്കരണങ്ങൾ, ലൈബ്രറി അംഗങ്ങളുടെ വീടുകൾ മാതൃക ശുചിത്വ ഭവനങ്ങളാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ലൈബ്രറി എറ്റെടുക്കുന്നത് .
ലൈബ്രറി ശതാബ്ദി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ
ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിൽ ചെയർ പേഴ്സൺ ലൗലി ജോർജ് പടികര ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ, കൗൺസിലർ രശ്മി ശ്യാം, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കും ചേരി, കമ്മറ്റി അംഗം ഡോ. വി.ആർ ജയച്ചന്ദ്രൻ, സാഹിത്യകാരൻ സെബാസ്റ്റ്യൻ വലിയ കാല, ശ്രീമൂലം നേച്ചർ ക്ലബ്ബ് ഭാരവാഹികളായ ജെയിംസ് പുളിയ്ക്കൻ, എ.പി സുനിൽ, എസി ജോസ്,രാജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.