ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടു. താരത്തിന്റെ വിവാഹ ദിനത്തില്‍, കഴിഞ്ഞ 23ന് രാവിലെയാണ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
പ്രഭാതഭക്ഷണത്തിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഗീത സംവിധായകന്‍ പാലാഷ് മുതാലുമായുള്ള സ്മൃതിയുടെ വിവാഹ ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം മാറ്റിവെച്ചിരുന്നു.
ശ്രീനിവാസ് അപകടനില തരണം ചെയ്തതായും ആന്‍ജിയോഗ്രാഫിക്ക് ശേഷം സുഖം പ്രാപിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നും വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ സ്മൃതിയടക്കമുള്ളവരെ ഡോക്ടര്‍മാര്‍ അറിയിച്ചു.














