പാലാ: പാലാ അൽഫോൻസാ കോളേജിൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് (CSDCCP) – ന്റെ ആഭിമുഖ്യത്തിൽ 2025-26 അധ്യയനവർഷത്തിലെ സ്കിൽ ഓറിയന്റ്ഡ് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും സ്കിൽ എൻഹാൻസ്മെന്റ് കോഴ്സു(skill enhancement course) – കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് IHRD യും ആയി ഔദ്യോഗിക ധാരണ പത്രം ഒപ്പ്
വയ്ക്കലും നടന്നു. ബിരുദ പഠനത്തിനോട് അനുബന്ധമായി കുട്ടികളുടെ തൊഴിൽ യോഗ്യത വർദ്ധിപ്പിക്കാൻ കാലാനുസൃതമായ കഴിവുകൾ നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രോഗ്രാമുകളുടെ ഉദ്ദേശലക്ഷ്യം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ Prof.Dr. Sr. മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, IHRD മുട്ടം പ്രിൻസിപ്പൽ മിസ്. ശ്രീകല വി ടി സ്കിൽ ഓറിയന്റഡ് പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കിൽ എൻഹാൻസ്മെന്റ്
കോഴ്സ്കളുടെ നടത്തിപ്പും ആയി ബന്ധപ്പെട്ടു IHRD യും അൽഫോൻസാ കോളേജും തമ്മിൽ MOU -ഉം ഒപ്പ് വച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽമാരായ Dr. Sr. മഞ്ജു എലിസബത്ത് കുരുവിള, മിസ്. മഞ്ജു ജോസ്, അസിസ്റ്റന്റ് ബർസാർ Rev. Dr. ജോബിൻ സെബാസ്റ്റ്യൻ, CSDCCP കോർഡിനേറ്റർ മിസ്. സാന്ദ്ര ജെയിംസ് എന്നിവർ സംസാരിച്ചു.