കോതമംഗലം SH ജ്യോതി പ്രൊവിൻസ് അംഗം റവ.സി. ജിൽസി തെരേസ് പാറക്കാട്ടേൽ SH (77) നിര്യാതയായി. സി. ജിൽസി തെരേസ് മൈലക്കൊമ്പ് ഇടവകാംഗമാണ്. സിസ്റ്ററിന്റെ ദൗതീകദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ (09/03/2025) മൈലക്കൊമ്പ് തിരുഹൃദയ മഠം ചാപ്പലിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 3 pm ന് വി. കുർബാന ആരംഭിക്കും. തുടർന്നുള്ള മൃതസംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവ് മുഖ്യ കാർമികത്വം വഹിക്കും. സി. ജിൽസി തെരേസിന്റെ ആത്മശാന്തിക്കായ് പ്രാർത്ഥിക്കാം.🙏🙏
