കന്യാസ്ത്രീയുടെ അനുസ്മരണാര്‍ത്ഥം യു‌എസ് കോടീശ്വരന്‍ കത്തോലിക്ക സംഘടനക്ക് 50 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു

spot_img

Date:

അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമായ ഇന്ത്യാനപോളിസ് കോള്‍ട്സിന്റെ ഉടമയായ ജിം ഇര്‍സെ അന്തരിച്ച തന്റെ ബന്ധുവും കന്യാസ്ത്രീയുമായ സിസ്റ്റര്‍ ജോയ്സ് ഡൂരായുടെ ആദരണാര്‍ത്ഥം കത്തോലിക്ക സന്നദ്ധ സംഘടനക്ക് 50 ലക്ഷം ഡോളര്‍ സംഭാവന പ്രഖ്യാപിച്ചു.

ചിക്കാഗോ അതിരൂപതയിലെ ‘കാത്തലിക് ചാരിറ്റീസ്’നാണ് തുക ലഭിക്കുക. കത്തോലിക്കാ കന്യാസ്ത്രീ എന്ന നിലയില്‍ സിസ്റ്റര്‍ ജോയ്സ് അനേകര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ സ്മരിച്ചുകൊണ്ടാണ് ഷിക്കാഗോ സ്വദേശിയായ ഇര്‍സെ ധനസഹായം പ്രഖ്യാപിച്ചത്. അരനൂറ്റാണ്ട് കാലത്തോളം സിസ്റ്റര്‍ ജോയ്സ് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുവെന്നും സംഭാവനയിലൂടെ പ്രിയപ്പെട്ട ബന്ധുവിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത അനുസ്മരിക്കുകയാണെന്നും ഇര്‍സെ പറഞ്ഞു.

ഏതാണ്ട് 20 ലക്ഷത്തോളം കത്തോലിക്കര്‍ വസിക്കുന്ന ഷിക്കാഗോയിലെ കത്തോലിക്കാ സഭയുടെ കരുണയുടെ കരങ്ങളാണ് കാത്തലിക് ചാരിറ്റീസ്. പാവപ്പെട്ടവര്‍ക്കായി ഏതാണ്ട് മൂന്നരലക്ഷത്തോളം സൗജന്യ ഭക്ഷണപൊതികളാണ് ഓരോ വര്‍ഷവും സന്നദ്ധ സംഘടന നല്‍കിവരുന്നത്. ഇര്‍സെ കുടുംബത്തിന്റെ ഉദാരമനസ്കതയ്ക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്ന് സംഘടനയുടെ ഷിക്കാഗോ പ്രസിഡന്റും സി.ഇ.ഒ യുമായ സാലി ബ്ലൌണ്ട് സെപ്റ്റംബര്‍ 26-ന് പ്രസ്താവിച്ചു. 1965-ലാണ് സിസ്റ്റേഴ്സ് ഓഫ് ദി തേര്‍ഡ് ഓര്‍ഡര്‍ ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സമൂഹാംഗമായ സിസ്റ്റര്‍ ജോയ്സ് മഠത്തില്‍ ചേരുന്നത്. പിന്നീട് വന്ന 50 വര്‍ഷത്തോളം സന്യാസിനിയെന്ന നിലയില്‍ ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു അവര്‍ നയിച്ചത്.

  • വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
  • https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
  • വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • Website pala.vision
  • പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
  • https://youtube.com/@palavision


spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related