കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ ശക്തമായി എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
എസ്‌ഐആറിന് എതിരെ കേരളവും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുക.
ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം, കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹര്‍ജിക്കാര്‍ കോടതിയെ














