അമേരിക്കന്‍ ആര്‍മി ഉദ്യോഗസ്ഥരുടെ മകനായ സാമുവല്‍ മക്പീക് പൗരോഹിത്യത്തിലേക്കുള്ള തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സംഭവകഥ ശ്രദ്ധ നേടുന്നു.
വെസ്റ്റ് പോയന്റില്‍ പഠിക്കുമ്പോള്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സാമുവല്‍ ഇന്ന് യു.എസ് ആര്‍മിയില്‍ പൗരോഹിത്യത്തിന് പഠിക്കുകയാണ്. സമീപകാലത്ത് സാമുവല്‍ ‘ചര്ച്ച്പോപ്’ന് നല്കിയ അഭിമുഖത്തിലൂടെയാണ് ഈ യുവാവിന്റെ ദൈവവിളിയുടെ കഥ പുറംലോകം അറിഞ്ഞത്. അമേരിക്കന്‍ ആര്‍മി സേവനത്തിനുള്ള വിളി, അക്ഷരാര്‍ത്ഥത്തില്‍ സാമുവലിന്റെ ദൈവവിളിയായി മാറുകയായിരുന്നു.മിലിട്ടറി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ ചെറുപ്പകാലം മുതല്ക്കേ രാജ്യത്തോട് വല്ലാത്ത ദേശസ്നേഹമുണ്ടായിരുന്നുവെന്നു സാമുവല്‍ പറയുന്നു. അതുകൊണ്ട് തന്നെ വെസ്റ്റ് പോയന്റില്‍ ചേരുന്നതും, തന്റെ മാതാപിതാക്കളേപ്പോലെ ആര്‍മിയില്‍ ലോജിസ്റ്റീഷ്യനായി സേവനം ചെയ്യുന്നതും അവന്റെ സ്വപ്നമായിരുന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി വെറും 17 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവന് കേഡറ്റ് ബേസിക് ട്രെയിനിംഗ് അക്കാദമിയില്‍ ചേര്‍ന്നു. എന്നിരുന്നാലും ദൈവത്തിനു തന്നെക്കുറിച്ച് മറ്റെന്തോ പദ്ധതിയുണ്ടെന്ന് അവനറിയാമായിരുന്നു. ഹൈസ്കൂള്‍ പഠനകാലത്ത് തന്നെ പൗരോഹിത്യത്തോട് തനിക്ക് താല്പര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞ സാമുവല്‍ തന്റെ മിലിട്ടറി കരിയര്‍ അവസാനിപ്പിച്ചാലോ എന്നുവരെ താന്‍ അക്കാലത്തു ആലോചിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.