എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ച് പുനർ വിചിന്തനം നടത്തുന്നതിന് ആദ്യം ചെയ്യേണ്ടത് ലളിതവത്ക്കരണത്തിന് അപ്പുറം കടക്കുകയാണ്. യാഥാർത്ഥ്യം സങ്കീർണ്ണമാണ്. ചരിത്രം സൗന്ദര്യം നിറഞ്ഞതും അതേസമയം തിന്മനിറഞ്ഞതുമാണ്. യാഥാർത്ഥ്യത്തിൻ്റെ നാടകീയമായ സങ്കീർണ്ണതയെ കൈകാര്യം ചെയ്യാൻ ആവില്ലെന്നോ വേണ്ടെന്നോ കരുതുന്നവനാണ് ലളിതവത്ക്കരണത്തിന് ശ്രമിക്കുന്നത്. ലളിതവത്ക്കരണം യാഥാർത്ഥ്യത്തിന്റെ അംഗവിഛേദം നടത്തുന്നു.
അത് ശൂന്യവും ഏകപക്ഷീയവുമായ ചിന്ത ഉയർത്തുന്നു. അത് ധ്രുവീകരണവും വിഭജനവും നടപ്പിലാക്കുന്നു. ഉദാഹരണമായി പ്രത്യയശാസ്ത്രവാദങ്ങൾ, വാസ്‌തവത്തിൽ ചെയ്യുന്നത് അതാണ്. പ്രത്യയശാസ്ത്രം കൊല്ലുന്ന ലളിതവ ത്കരണമാണ്. അതു യാഥാർത്ഥ്യത്തെ നിഗ്രഹിക്കുന്നു. ചിന്തയെ നിഗ്രഹിക്കുന്നു. സമൂഹത്തെ നിഗ്രഹിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision