ജൂലായ് എട്ടിന് സൂചനാപണിമുടക്ക്; സ്വകാര്യബസുകൾ സമരത്തിലേക്ക്
കേരളത്തിലെ സ്വകാര്യ ബസ്സുടമകൾ വലിയ സമരത്തിന് തയ്യാറെടുക്കുകയാണ്. ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചനാപണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ ബസ്സുടമ സംയുക്തസമിതി തീരുമാനിച്ചു.
പെർമിറ്റുകൾ പുതുക്കൽ, വിദ്യാർത്ഥി യാത്രാനിരക്ക് വർധന, പോലീസ് ക്ലിയറൻസ് നിർബന്ധം പിൻവലിക്കൽ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. 15 വർഷം മുമ്പ് 34,000 ബസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 8000ത്തിൽ താഴെയായി.