“എന്നാല്‍ ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്ത് വന്നു. അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് അവനെ മുറിവുകള്‍ വെച്ച് കെട്ടി, തന്റെ കഴുതയുടെ പുറകില്‍ കയറ്റി ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു” (ലൂക്കാ 10:33-34).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-11
“പുണ്യം സമ്പാദിക്കുന്ന കാര്യത്തില്‍ നമുക്ക് കൂടുതല്‍ ആവേശഭരിതരാകാം. ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കുന്ന പ്രിയപ്പെട്ടവരെ നമുക്ക് ഓര്‍മ്മിക്കാം. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ നാം ക്ഷീണിച്ചു വലയുമ്പോള്‍, ക്ഷമയോടും സമാധാനത്തോടും കൂടി തങ്ങളുടെ സഹനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ നല്ലതാണ്; സഹനമനുഭവിക്കുന്ന ശുദ്ധീകരണാത്മാക്കളോട് ഒരു നല്ല സമരിയാക്കാരനെപോലെ നാം പെരുമാറേണ്ടിയിരിക്കുന്നു. നമുക്ക് അവര്‍ക്ക് ആശ്വാസം പകരാം. അമൂല്യമായ നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി നമുക്ക് അവരുടെ സഹനങ്ങളില്‍ കുറവ് വരുത്തുവാന്‍ നമുക്ക് ശ്രമിക്കാം.”
( ‘ലിറ്റില്‍ കമ്പനി ഓഫ് മേരി സിസ്റ്റേഴ്സ്’ എന്ന സഭയുടെ സ്ഥാപകയും ഗ്രന്ഥ രചയിതാവുമായ മദര്‍ മേരി പോര്‍ട്ടറുടെ വാക്കുകള്‍).
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision