കുറവുകളും പോരായ്മകളുമുള്ള നമ്മെ ദൈവം സ്നേഹിക്കുന്നു എന്നതിലാണ് മഹത്വം. അല്ലാതെ നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല. പരസ്പരം സംസാരിച്ചും, തിരുത്തിയും, സ്നേഹിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്തു പാവങ്ങളിലേയ്ക്ക് നടന്നടുക്കണം. അങ്ങനെ നാമും ഉയരണം. മറ്റുള്ളവർക്ക് നന്മ ചെയ്തു അവരെ ഉയർത്തുമ്പോൾ നമുക്ക് ഉയരാൻ പറ്റും. മറ്റുള്ളവരിലേക്ക് സ്നേഹത്തിൻ്റെ നീർച്ചാലുകൾ തുറക്കണമെന്നും പാലാ രൂപത കൺവൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാനമധ്യേ പിതാവ് നമ്മെ ഓർമ്മപ്പെടുത്തി.
നമ്മെതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. സാധാരണമായി നമ്മളെക്കാൾ ഉയർന്ന നിലവാരത്തിൽ ഉള്ളവരോട് നമ്മെ നാം താരതമ്യം ചെയ്യുമ്പോൾ നമ്മിൽ അസൂയ ജനിക്കുന്നു. നമ്മെക്കാൾ വിഷമം അനുഭവിക്കുന്നവരുമായി താരതമ്യം ചെയ്താലേ അവരെയും നമ്മെയും ഉയർത്താൻ നമുക്ക് കഴിയുകയുള്ളൂ. നമ്മുടെ ചുറ്റുമുള്ള ഓരോരോ അസ്വസ്ഥത അനുഭവിക്കുന്നവരുടെ അവസ്ഥ നമ്മെ ഓർപ്പിക്കുന്നത് അവരെ ചേർത്ത് നിർത്താനും, അവർക്ക് വേണ്ടി ജീവിക്കാനും അവരെപ്പറ്റി കരുതൽ ഉള്ളവരായിരിക്കാനുമാണ്. അവർക്കുവേണ്ടി പ്രവർത്തിക്കാനും പ്രാർത്ഥിക്കാനും ആണ് എന്നും പിതാവ് ദൈവജനത്തെ ഓർമ്മപ്പെടുത്തി.
മറ്റുള്ളവരിലേക്ക് തുറന്നിരിക്കുന്ന മുഖമായിരിക്കണം നമ്മുടേത്. നമ്മിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന മുഖമായിരിക്കരുത്. അതാണ് പരിശുദ്ധ മാർപ്പാപ്പ
അവൻ നമ്മെ സ്നേഹിക്കുന്നു എന്ന ചാക്രിക ലേഖനം സാക്ഷ്യപ്പെടുത്തി നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു. ദൈവസ്നേഹം കൊണ്ട് നിറഞ്ഞതും മനുഷ്യസ്നേഹം കൊണ്ട് മുറിഞ്ഞതുമായ ഈശോയുടെ തിരുഹൃദയം നമ്മിലേക്ക് തുറന്നിരിക്കുന്നതുപോലെ മറ്റുള്ളവരോടുള്ള സ്നേഹത്താൽ നാമും ജ്വലിക്കണം എന്നും പിതാവ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ബൈബിള്‍ കണ്‍വെന്‍ഷന്‍ രണ്ടാം ദിനമായ ഇന്ന് (20-12-2024) വൈകുന്നേരം അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ മുൻചിക്കാഗോ രൂപതാധ്യക്ഷൻ മാർ.ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ജോസഫ് മുത്തനാട്ട്, ഫാ.ജോസ് കുറ്റിയാങ്കൽ, ഫാ.ഇമ്മാനുവേൽ കാഞ്ഞിരത്തുങ്കൽ, ഫാ. ജോര്‍ജ് ഒഴുകയിൽ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ശുശ്രൂഷകൾക്ക് ജോർജ്കുട്ടി പാലക്കാട്ടുകുന്നേൽ, തോമാച്ചൻ പാറയിൽ, ലാലു പാലമറ്റം, സണ്ണി വാഴയിൽ, ജോർജ്ജുകുട്ടി വടക്കേതകിടിയിൽ, ബൈജു ഇടമുളയിൽ, ജോണിച്ചൻ കുറ്റിയാനി, കുട്ടിച്ചൻ ഇലവുങ്കൽ, രാജേഷ് ഇലഞ്ഞിമറ്റം, സി.ജൈസി സിഎംസി എന്നിവർ നേതൃത്വം നൽകി.