അമേരിക്കയിൽ ഇന്ത്യൻ വംശജനായ 56കാരനും ഇദ്ദേഹത്തിൻ്റെ 24 കാരിയായ മകളും വെടിയേറ്റ് മരിച്ചു. വിർജീനിയ സംസ്ഥാനത്തെ ഒരു കടയിലാണ് സംഭവം. കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പ്രദീപ് കുമാർ പട്ടേൽ എന്നയാളും മകളുമാണ് കൊല്ലപ്പെട്ടത്.
അക്കോമാക് കൗണ്ടിയിലെ ലങ്ക്ഫോർഡ് ഹൈവേയിലെ കടയിൽ ജോലി ചെയ്യുകയായിരുന്നു പട്ടേലും മകളും. വിർജീനിയയുടെ കിഴക്കൻ തീരത്താണ് അക്കോമാക് കൗണ്ടി. മാർച്ച് 20 ന് പുലർച്ചെ 5:30 നാണ് ആക്രമണം നടന്നത്. പിന്നാലെ കടയിലേക്ക് പൊലീസ് എത്തിയപ്പോഴേക്കും മാരകമായി വെടിയേറ്റ് ചലനമില്ലാതെ കിടക്കുകയായിരുന്നു പ്രദീപ്.