വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. അക്രമിയെ കസ്റ്റഡിയിലെടുത്തു. അക്രമിക്കും വെടിയേറ്റിട്ടുണ്ട്.
അക്രമി അഫ്ഗാൻകാരനെന്നും ഹാൻഡ് ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നും റിപ്പോർട്ടുകൾ. വെടിവയ്പിന്റെ കാരണം വെളിവായിട്ടില്ല. വൈറ്റ് ഹൗസിന് സുരക്ഷാഭീഷണിയില്ലെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
പട്രോളിങ്ങിനിടെയാണ് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡുകൾക്കു നേരെ അക്രമി വെടിയുതിർത്തത്. വാഷിങ്ടൺ ഡിസിയിൽ അടിയന്തരമായി 500 ദേശീയ ഗാർഡുകളെക്കൂടി വിന്യസിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടെന്ന് പ്രതിരോധ സെക്രച്ചറി പീറ്റ് ഹെഗ്‌സേത്ത്.














