വടക്കൻ ജറുസലേമിൽ ഇന്നു രാവിലെ നടന്ന വെടിവയ്പിൽ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. ആറുപേരുടെ നില ഗുരുതരം. വെടിയുതിർത്ത പലസ്തീൻകാരായ രണ്ട് ഭീകരരെ വധിച്ചതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി.
ഒരു ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നു ആക്രമണം. ബസിലാണ് ഭീകരർ എത്തിയത്. ബസുകൾക്കും കാറുകൾക്കും കാൽനടയാത്രക്കാർക്കുനേരെയുമായിരുന്നു ആക്രമണം. ഒരു ഭീകര സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
എന്നാൽ ആക്രമണം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയോടുള്ള സ്വാഭാവിക പ്രതികരണമെന്നും ഹമാസ് വക്താവ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.













