നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എ വിജയരാഘവൻ കോൺഗ്രസിനെ വിമർശിച്ചു കൊണ്ട് നടത്തിയ ആരോപണത്തെ തള്ളിക്കളഞ്ഞ്
ആര്യാടൻ ഷൗക്കത്ത്. പ്രതിയും ആളുകളും എല്ലാം ഷൗക്കത്ത് ഗ്രൂപ്പാണ് എന്നായിരുന്നു വിജയരാഘവന്റെ ആരോപണം. ആരോപണം അർഹിക്കുന്ന അവജ്ഞയോടെ
തള്ളിക്കളയുകയാണെന്നും സിപിഐഎം ഈ ചർച്ചകളെല്ലാം വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നതെന്നും തരം താഴ്ന്ന് പോകുകയാണ് സിപിഐഎം ചെയ്യുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.













