വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ് വർധനവെന്ന് വരുത്താനാണ് വീണാ ജോർജിന്റെ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാനം ആശമാർക്കുള്ള ഓണറേറിയം വർധിപ്പിക്കുകയാണ് വേണ്ടത്.
ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു