രാജ്യത്തെ നടുക്കിയ ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തിലും പഠിച്ചതായി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ദ റസിഡന്റ് ഫ്രണ്ടിന്റെ
മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ശ്രീനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന്
എംബിഎയും പൂര്‍ത്തിയാക്കി. കേരളത്തില്‍ ഏത് സ്ഥാപനത്തിലാണ് ഇയാള്‍ പഠിച്ചത് എന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.