കടുത്തുരുത്തി: ട്രെയിന്‍ തട്ടി ഗുരുതരമായ പരിക്കുകളോടെ കോട്ടയം
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഷീലയ്ക്കു ഇതു
രണ്ടാം ജന്മം. വെള്ളൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ താമസക്കാരിയായ
കോട്ടപ്പുറത്ത് ഷീല ( 51) ക്ക് ട്രെയിന്‍ തട്ടി ഗുരുതരമായി
പരിക്കേറ്റതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീലയുടെ വലതു കാല്
മുറിച്ചു മാറ്റി. ഇടതുകൈ വിരലുകള്‍ അപകടത്തില്‍ അറ്റുപോയി. തലയ്ക്കും
മാരകമായി മുറിവേറ്റു.
മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായ ഷീലക്ക്
മുമ്പോട്ടുള്ള ജീവിതം ഏറെ പ്രയാസകരമായ സഹചര്യത്തിലാണ് നിത്യസഹായകന്
ട്രസ്റ്റിന്റെ അമ്മവീട് ഭവനിലേക്ക് ഷീലയെ ഏറ്റെടുക്കുന്നത്.
അറുനൂറ്റിമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ പാലിയേറ്റിവ് നഴ്സായ ആന്‍സ്
അറിയിച്ചതനുസരിച്ചു നിത്യസഹായകന് പ്രസിഡന്റ് അനില്‍ ജോസഫും തോമസ്
അഞ്ചമ്പിലും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും ചേര്‍ന്ന് ഷീലയെ
സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഷീലയുടെ നിസ്സഹായവസ്ഥ
ബോധ്യപ്പെട്ട ട്രസ്റ്റ് ഷീലയെ ഏറ്റെടുക്കുകയായിരുന്നു.
അവിവാഹിതയായ
ഷീലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു. ആകെയുള്ള ഒരു സഹോദരി പൊതിയിലെ
മാനസിക രോഗി സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ്. തനിച്ചു കഴിഞ്ഞിരുന്ന
നിര്‍ദ്ധനയായ ഷീലയ്ക്ക് ഒരു വീട് നിര്‍മിച്ചു നല്‍കിയത് സമീപവാസിയായ
അധ്യാപിക കുഴിക്കാട്ടില്‍ ഷാന്റിയാണ്. ഇവര്‍ക്ക് വേണ്ട മറ്റു സഹായങ്ങളും
നല്‍കിയിരുന്നത് ഷാന്റിയാണ്. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത
സാഹചര്യമായിരുന്നു ഷീലയുടേത്. വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.
സോണിയും ഷീലയുടെ അവസ്ഥ നിത്യസഹായകന് ഭാരവാഹികളുടെ
ശ്രദ്ധയില്‍പെടുത്തിയിരുന്നു.

ട്രസ്റ്റിന്റെ അമ്മവീട് ഭവനിലേക്ക് ഏറ്റെടുക്കുന്നു.












