പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, വേറിട്ട ശൈലിയുമായി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. പ്രചാരണ പരിപാടികൾക്കിടയിൽ വിളക്കുമാടത്ത് എത്തിയ അദ്ദേഹം പ്രദേശത്തെ യുവാക്കളുമായി സൗഹൃദം പങ്കിട്ടു.
ഔദ്യോഗിക പ്രസംഗങ്ങൾക്കും വോട്ട് അഭ്യർത്ഥനകൾക്കുമപ്പുറം, യുവജനങ്ങളുടെ പ്രശ്നങ്ങളും നാടിന്റെ വികസന സ്വപ്നങ്ങളും ചോദിച്ചറിഞ്ഞാണ് ഷോൺ ജോർജ് മുന്നേറുന്നത്. വിളക്കുമാടത്തെത്തിയ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് യുവാക്കൾ വരവേറ്റത്.














