ഓപ്പറേഷന് സിന്ദൂരില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയുള്ള നിലപാടിലുടച്ച് ഡോക്ടര്‍ ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു മറുപടി തരൂര്‍ എക്സില്‍ കുറിച്ചു. തനിക്ക്
ചെയ്യാന്‍ ചില നല്ല കാര്യങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തരൂര്‍ പറയുന്നു. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പനാമയിലെ പര്യടനത്തിനിടെയുള്ള ശശിതരൂരിന്റെ
പ്രസ്താവനയെ ചൊല്ലിയാണ് വിവാദം. ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.