കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രതിനിധി സംഘത്തിൽ ഡോ. ശശി തരൂരിനെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി .
അദ്ദേഹത്തിൻറെ യോഗ്യതയെക്കുറിച്ച് ചർച്ചകൾ വരുന്നത് ഗുണകരമല്ല. വിദേശ നയതന്ത്ര മേഖലയിൽ വൈദഗ്ധ്യമുള്ള ആളാണ് ഡോ. ശശി തരൂർ. ബിജെപിയുമായുള്ള അഭിപ്രായ
വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ സംഘത്തിൻറെ ഭാഗമാവുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.