ജനകീയ പ്രശ്‌നങ്ങളോട് രണ്ടു ഗവൺമെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പിൽ എം പി. കേരളത്തിൽ ആശാവർക്കർമാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരുമാസമായി അവർ വെയിലും മഴയും കൊണ്ട് നടക്കുന്നു. ഇതുവരെ ഒരു പരിഹാരമില്ല.
ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ കേരളം ഇനി തെരെഞ്ഞെടുക്കില്ല. ഇനി കേരളത്തിന് ഒരു മാറ്റം വേണം. അതിന് യുഡിഎഫ് വരണം. അനിവാര്യമായ മാറ്റം യുഡിഎഫ് കേരളത്തിൽ വരുത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.