കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം. പോലീസ് നടപടിക്കെതിരെ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചു.
ഷാഫി പറമ്പിൽ എം.പി.യെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടാൻ അനുവദിക്കില്ല.
“ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുകയാണ്. ഇതിന് ഞങ്ങൾ അനുവദിക്കില്ല. എം.പി.യെ കണ്ടാൽ പോലീസിന് അറിയില്ലേ? മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. രണ്ട് ജാഥകൾ ഒരേ റൂട്ടിൽ വിട്ടത് പോലീസ് ആണ്. അതിൽ ഒരു വിഭാഗം ആളുകൾക്ക് മാത്രം എങ്ങനെ പരുക്കേൽക്കും?” – രമേശ് ചെന്നിത്തല ചോദിച്ചു.












