കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. The future depends on what you do today എന്ന ഗാന്ധി വചനവും ഉയര്‍ത്തി. സെനറ്റ് യോഗത്തില്‍
പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ഗവര്‍ണര്‍ക്കെതിരായ സമരം. കേരള സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പ് തന്നെ ബാനര്‍ ഉയര്‍ത്താന്‍ എസ്എഫ്ഐ ശ്രമിച്ചു. പക്ഷെ പൊലീസ് ബാനര്‍ ബലം പ്രയോഗിച്ച് എടുത്തുമാറ്റി. പിന്നാലെ ഗാന്ധിയുടെയും
അംബേദ്കറുടെയും ചിത്രങ്ങളടങ്ങുന്ന ഫ്ലക്സ് സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ കെട്ടി.. ഗവര്‍ണര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഇതും പൊലീസ് എടുത്തുമാറ്റി.













