വലിയ ആശ്വാസം; വള്ളം മുങ്ങി കാണാതായവരിൽ മൂന്നു പേരും രക്ഷപെട്ടു തൃശൂർ ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി കണാതായവരിൽ മൂന്ന് പേരും രക്ഷപെട്ടു. ഒരാൾക്കായി തിരച്ചിൽ തുടരുകയായിരുന്നു. രണ്ടുപേർ ആദ്യം നീന്തി രക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് മൂന്നാമത്തെയാളും നീന്തി പൊന്നാനി തീരത്ത് എത്തിയത്. എടക്കഴിയൂർ സ്വദേശി മൻസൂറും കുളച്ചൽ സ്വദേശി ചന്ദ്രനും കുളച്ചൽ സ്വദേശി ബാലനുമാണ് രക്ഷപെട്ടത്. ബോട്ടിന്റെ പലക തകർന്നതാണ് അപകട കാരണം. തുടർന്ന് വള്ളം മുങ്ങുകയായിരുന്നു.
