ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണ്ണയ സംവിധാനമായ നാവിക് അഥവാ IRNSS ലെ ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐ എസ് ആർ ഒ. അമേരിക്കയുടെ ജിപിഎസിന് ബദലായി ഐഎസ്ആർഒ വികസിപ്പിച്ച ഈ സംവിധാനമാണ് നാവിക്.
2016 മാർച്ചിൽ വിക്ഷേപിച്ച ഐ ആർ എൻ എസ് എസ് വൺ എഫിന് 10 വർഷകാലാവധിയാണ് ഉണ്ടായിരുന്നത്. ഉപഗ്രഹത്തിലെ റുബീഡിയം ആറ്റോമിക് ക്ലോക്ക് ഇന്നലെ നിലച്ചെന്ന് ഐ എസ് ആർ ഒ പ്ര്‌സ്താവനയിൽ വ്യക്തമാക്കി. നാല് ഉപഗ്രഹങ്ങൾ വേണ്ട സ്ഥാനത്ത് മൂന്നു ഉപഗ്രഹങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളത്.
നിലവിലുള്ള ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങൾക്ക് പകരമായി കൂടുതൽ ശേഷിയുള്ള എൻ വി എസ് ശ്രേണിയിലുള്ള അഞ്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിൽ എൻ വി എസ് -01 വിജയകരമായി വിക്ഷേപിച്ചിരുന്നു.













