കാരിസം എന്താണെന്ന് നിർവ്വചിക്കാൻ രണ്ടു ഘടകങ്ങൾ സഹായകമാണ്. ഒന്നാമതായി, “പൊതുനന്മയ്ക്കുവേണ്ടി” നൽകപ്പെട്ടവരമാണ് അത് (1 കോറി 12:7), എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി. മറ്റു വാക്കുകളിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് പ്രധാനമായും

വ്യക്തിയുടെ വിശുദ്ധീകരണത്തിനല്ല, മറിച്ച് സമൂഹത്തിൻ്റെ “സേവനത്തിന്” വേണ്ടിയുള്ളതാണ്. ഇതാണ് ഒന്നാമത്തെ സവിശേഷത. രണ്ടാമത് കാരിസം എന്നത് “ഒരാൾക്ക്,” അല്ലെങ്കിൽ “ചിലർക്ക്” പ്രത്യേകിച്ച് നൽകപ്പെടുന്ന വരദാനമാണ്. എല്ലാവർക്കും ഒരുപോലെയല്ല. അതാണ് അതിനെ
വിശുദ്ധീകരണകൃപയിൽനിന്ന് വേർതിരിക്കുന്നത്. ദൈവശാസ്ത്രപരമായ പുണ്യങ്ങളിൽനിന്ന്, കുദാശകളിൽനിന്ന് വേർതിരിക്കുന്നത്. പകരം അത് ഏവർക്കും ഒന്നുതന്നെയാണ്, അതായത് പൊതുവായിട്ടുള്ളതാണ്. കാരിസം ഒരു പ്രത്യേക വ്യക്തിയ്ക്ക് അല്ലെങ്കിൽ സമൂഹത്തിന് നൽകപ്പെടുന്നതാണ്. അത് ദൈവം നിങ്ങൾക്ക് തരുന്ന ദാനമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













