അതിരമ്പുഴ : വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപക ദൈവദാസി മദർ മേരി ഫ്രംസിസ്ക ദ് ഷന്താളിന്റെ കബറിടം തുറന്ന് ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്ത് സഭാ നിയമങ്ങൾക്കനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പുനഃസംസ്കാരം നടത്തി.
ദൈവദാസിയുടെ അതിരൂപതാതല നാമകരണ നടപടിയുടെ ഭാഗമായി അതിരന്പുഴ ആരാധനാമഠം ചാപ്പലിൽ നടന്ന കർമങ്ങൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിച്ചു.
അതിരൂപതാ വികാരി ജനറാൾമാരായ റവ.ഡോ. തോമസ് പാടിയത്ത്, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, എസ്എബിഎസ് സുപ്പീരിയർ ജനറാൾ മദർ റോസിലി ജോസ് ഒഴുകയിൽ, അതിരൂപതാ ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് കൊല്ലാറ, നോട്ടറി ഫാ. തോമസ് പ്ലാപറന്പിൽ, അതിരന്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, ഡോ. ബോബൻ ജോസഫ്, ഡോ. ബി.കെ. ജയിംസ്കുട്ടി, ആർക്കിടെക്ട് ജോണ് ജെ. കോച്ചേരി എന്നിവർ നേതൃത്വം നൽകി.