കട്ടപ്പന: സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പി റ്റലർ ഓർഡർ സന്യാസസഭാംഗം ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറു ടെ കബറിടം തുറന്ന് പരിശോധന നടത്തി.സെ ന്റ് ജോൺസ് ആശുപത്രിയോടാനുബന്ധിച്ചു ള്ള കബറിടമാണ് തുറന്നു പരിശോധിച്ചത്.
ബ്രദറിന്റെ വിശുദ്ധ പദവി നാമകരണനടപടി ക്ര മങ്ങളുടെ ഭാഗമായാണ് കബറിടം തുറന്നു പരി ശോധിച്ചത്. തുടർന്ന് ഭൗതികാവശിഷ്ടങ്ങൾ സെന്റ് ജോൺസ് ആശുപത്രി കപ്പേളയിലേ യ്ക്ക് മാറ്റി കബറടക്കി. കബറടക്ക ചടങ്ങുകൾ ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോ സ് പുളിക്കൽ മുഖ്യ കർമികത്വം വഹിച്ചു. ഭൗതി ക ശരീരം ഗ്ലാസ് പേടകത്തിലാക്കിയാണ് പുതി യ കബറിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത്.