ലഹരിക്കെതിരെ ശില്പശാല കൊച്ചി : ലഹരിക്കെതിരെ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന “നശാ മുക്ത് ഭാരത് അഭിയാൻ ” പദ്ധതിയുടെ ഭാഗമായി കളമശ്ശേരി ലോറസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോജിസ്റ്റിക്സ് -ലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ശില്പശാല നടത്തി. സി ഇ ഒ ഡോ അജയ്ശങ്കർ ശില്പശാല ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആന്റ് എംപവർമെന്റ് മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ ക്ലാസുകൾക്ക് നേതൃത്വം നല്കി. പ്രൊജക്ട് കോ-ഓർഡിനേറ്റർ സി ആർ അനന്തു അധ്യക്ഷത വഹിച്ചു. എസ് അനിത, ക്രിസ്റ്റി സോബി, മീനു ആഞ്ചലോസ്, ആൾഡിൻ റോഡ് ട്രിക്സ് എന്നിവർ പ്രസംഗിച്ചു ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 72 ജില്ലകളിലാണ് നശാമുക്ത് ഭാരത് അഭിയാൻ പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിലെ കളമശ്ശേരി, ഏലൂർ നഗരസഭകളുടെ ചുമതല രാജഗിരി കോളേജിനാണ്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് നടത്തുന്ന രാജഗിരി കമ്മ്യൂണിറ്റി ബേസ്ഡ് ആക്ഷൻ ഫോർ ഡ്രഗ് പ്രിവൻഷൻ (ആർ – കോബാറ്റ് ) പദ്ധതിയുടെ ഭാഗമായിട്ടാണ് ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചത്. ചിത്രം : നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി രാജഗിരി കോളേജ് ആർ – കോമ്പാറ്റ് വിഭാഗം കളമശ്ശേരി ലോറ സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോജിസ് ടിക്സിൽ നടത്തിയ ലഹരി വിരുദ്ധ ശില്പശാലയിൽ എം.എസ്.ജെ ഇ . മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസെടുക്കുന്നു.