
ജോബ് ക്ലബ് പദ്ധതിപ്രകാരം ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25 ശതമാനം സബ്സിഡിയോടെ പരമാവധി 10 ലക്ഷം രൂപയും കെസ്റു പദ്ധതി പ്രകാരം വ്യക്തിഗത സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 20 ശതമാനം സബ്സിഡിയോടെ ഒരു ലക്ഷം രൂപയും ബാങ്ക് വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.