ലിമാ, പെറു: ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ജൂണ്‍ 16-ന് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷിച്ചപ്പോള്‍ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ ലിമായില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ വേറിട്ടതായി. ‘ജൂണിലെ യഥാര്‍ത്ഥ അഭിമാനം ഈശോയുടെ തിരുഹൃദയമാണ്’ എന്നെഴുതിയ കൂറ്റന്‍ പാനലുകള്‍ ശ്രദ്ധ നേടുകയാണ്. ദി സാന്റോ തോമസ് മോറോ ലീഗല്‍ സെന്ററും, ലാ അബേജ കാത്തലിക് പോര്‍ട്ടലുമാണ് പരസ്യ പാനല്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ജൂണ്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ മാസമാണെന്ന് വരുത്തിതീര്‍ക്കുവാന്‍ വിവിധ സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും നടത്തിവരുന്ന ശ്രമങ്ങളോടുള്ള കത്തോലിക്കരുടെ പ്രതികരണമാണ് ഈ പാനല്‍ പ്രചാരണമെന്നു സംഘാടകര്‍ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു.
സാന്‍ ജുവാന്‍ ഡെ ലൂറിഗാഞ്ചോ, അറ്റെ, സാന്റിയാഗോ ഡെ സുര്‍ക്കോ, ലാ വിക്ടോറിയ തുടങ്ങി ലിമായിലെ വിവിധ ജില്ലകളിലും, പാസിയോ ഡെ ലാ റിപ്പബ്ലിക്കാ അവന്യു, ജാവിയര്‍ പ്രാഡോ അവെന്യു തുടങ്ങിയ തിരക്കേറിയ റോഡുകളിലും തിരുഹൃദയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യേശുവിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍ ഈശോയുടെ തിരുഹൃദയത്തിന്റെ മാസമാണ് എന്ന വാചകവും എല്ലാ ബോര്‍ഡുകളിലും എഴുതിയിട്ടുണ്ട്. സംരംഭത്തിന് ആയിരകണക്കിന് ആളുകളുടെ പിന്തുണയാണ് ലഭിക്കുന്നതെന്നു സംഘാടകരുടെ കുറിപ്പില്‍ പറയുന്നു. ഇതിനിടെ സ്വവര്‍ഗ്ഗാനുരാഗികളുടെ ഗ്രൂപ്പില്‍ നിന്നു അധിക്ഷേപ കുറിപ്പുകളും ലഭിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision