കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു. നാവികസേനയാണ് തിരച്ചിൽ പുനരാരംഭിച്ചത്. ടാൻസാനിയൻ കേഡറ്റ് അബ്ദുൾ ഇബ്രാഹിം സാലെയെയാണ്
കാണാതായത്. വെണ്ടുരുത്തി പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ടാൻസാനിയ പൗരനായ നാവികൻ കായലിലേക്ക് ചാടിയത്. പരിശീലനത്തിനിടെയാണ് കൊച്ചിയിൽ ടാൻസാനിയൻ നാവിക
ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ടാൻസാനിയയിൽ നിന്ന് പരിശീലനത്തിനായാണ് നാവികൻ എത്തിയത്. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.