എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനായുള്ള തിരച്ചിൽ തുടരുന്നു. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇടപ്പള്ളിയിലെയും സമീപ
പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.













