തിരുവനന്തപുരം വണ്ടിത്തടത്ത് സ്കൂളിലെ വാഹനം മറിഞ്ഞ് അപകടം. പൂവത്തൂർ ഗവ എൽ പി സ്കൂളിലെ വാഹനമാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.
ഇന്ന് രാവിലെയാണ് വണ്ടിത്തടം പൂവത്തൂർ റൂട്ടിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
നാലു വയസ്സുകാരി മഞ്ചവിളാകം സ്വദേശി ജോനിതയുടെ പരുക്ക് ഗുരുതരമാണ്.












