സ്കൂൾ സമയമാറ്റ തീരുമാനം സർക്കാർ നടപ്പാക്കിയത് അധ്യാപക സംഘടനകളുടെ എതിർപ്പ് മറികടന്ന്. എന്നാൽ വിദഗ്ധ സമിതി നടത്തിയ സിറ്റിങ്ങിൻ എല്ലാ വിദ്യാർത്ഥി സംഘടനകളും സമയമാറ്റത്തെ അനുകൂലിച്ചു. സമയമാറ്റവുമായി ബന്ധപ്പെട്ട് വൈകീട്ട് നടക്കുന്ന ചർച്ചയിൽ നല്ല അഭിപ്രായങ്ങൾ
ഉണ്ടെങ്കിൽ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദഗ്ധ സമിതിക്ക് മുന്നിൽ അഭിപ്രായം അറിയിച്ച 18 അധ്യാപക സംഘടനകളും സ്കൂൾ സമയം മാറ്റത്തെ എതിർത്തു. സർക്കാർ
അനുകൂല സംഘടനയായ കെഎസ്ടിഎ , എകെഎസ്ടിയു പോലും സമയമാറ്റത്തെ അനുകൂലിച്ചില്ല.