പുതിയ ലീഡേഴ്സിന് പുത്തൻ ഉണർവ് നൽകി സ്ഥാനാരോഹണ ചടങ്ങ്
സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് അരുവിത്തുറ സ്കൂൾ
പാർലമെൻ്റ് സ്ഥാനാരോഹണം ചടങ്ങും സത്യപ്രതിജ്ഞയും ശ്രദ്ധേയമായി . റിട്ട്. DIG T.J Jacob വിശിഷ്ടാതിഥിയായി എത്തിയ ചടങ്ങിൽ മാർച്പാസ്റ്റ് ചെയ്ത് എത്തിയ ക്ലാസ് റെപ്രസൻ്റ്റീവ്സ്, ക്ലബ് അംബസഡോഴ്സ്, ഹൗസ് ക്യാപ്റ്റൻസ്, ഹെഡ് ബോയ് ഹെഡ് ഗേൾ, കുട്ടികളിൽ ആവേശം ഉണർത്തി. സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വർണ്ണാഭമായ ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾക്കും പങ്കെടുക്കാൻ സാധിച്ചത് വേറിട്ട അനുഭവമായി. നിറഞ്ഞ കൈയടികളോടെ ആണ് കുട്ടികൾ അവരുടെ ലീഡേഴ്‌സിനെ സ്വാഗതം ചെയ്തത്.സ്കൂൾ പ്രിൻസിപ്പാൾ സി സൗമ്യ എഫ്.സി.സി പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു.
T.J Jacob ,സി സൗമ്യ എന്നിവർ ചേർന്ന് ലീഡേഴ്‌സിന് ബാഡ്ജ് നൽകി. മുഖ്യപ്രഭാഷണം മദ്ധ്യേ ജേക്കബ് സർ തൻ്റെ ഔദ്ര്യാഗിക ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികൾ അത്ഭുവതത്തോടും ആദരവോടും കൂടിയാണ് കാതോർത്തത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഹെഡ് ബോയ്,ഹെഡ് ഗേൾ,സ്ഥാനത്തേക്കുള്ള വാശിയേറിയ പോരാട്ടത്തിൽ മാസ്റ്റർ റിച്ചാർഡ് ജോൺ സി , മിസ്സ് ആൻ മരിയ സജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ടിംഗ് സബ്രദായം പുതുമ നിറഞ്ഞതും കുട്ടികളിൽ ആവേശമുണർത്തുന്നതും ആയിരുന്നു. ജനാധിപത്യത്തെ കുറിച്ചും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് രീതികളെകുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഇത് സഹായകമായി. ചീഫ് ഇലക്ഷൻ ഗവർണർ ശ്രീമതി റോസ്മി ജോസിൻ്റെ നേതൃത്വത്തിൽ മിസ്സ് ദിലിയ സാബു,മിസ്സ് ജോൾസ്ന ജോസ് എന്നീ അദ്ധ്യാപകരുടെ സഹകരണത്തോടെയാണ് ഇലക്ഷൻ ക്രമീകരണങ്ങൾ നടത്തിയത്.
2024-2025 അധ്യയന വർഷത്തിൽ വൃതസ്തവും നൂനനവുമായ കർമ പരിപാടികളാണ് പ്രിൻസിപ്പൽ സി. സൗമ്യ എഫ്.സി.സി, അഡ്മിനിസ്ട്രേറ്റർ സി. റോസ്‌ബെറ്റ് കോഡിനേറ്റർ സോണൽ വി മനോജ് എന്നിവരുടെ കാര്യക്ഷമമായ നേതൃത്വത്തിൽ നടപ്പാക്കുന്നത്.