സ്കൂളിന്റെ സുരക്ഷ പ്രധാനമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യയനവർഷ ആരംഭിക്കുന്നതിന് മുൻപ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണം. സ്കൂളും പരിസരവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ നിർദേശിച്ചു.
► സ്കൂൾ ബസുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം
► എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്യണം
► സ്കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം
അക്കാദമിക മികവ് ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്യണം
►വിദ്യാലയങ്ങളിൽ പുസ്തകങ്ങൾ
ലഭിച്ചിട്ടില്ലെങ്കിൽ സൂക്ഷ്മമായി പരിശോധിച്ച് പാഠപുസ്തകങ്ങൾ ലഭ്യമായി എന്ന്
ഉറപ്പാക്കണം
സ്കൂളുകളിൽ വിതരണം ചെയ്തിട്ടുള്ള ഐടി ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം
►ദുരന്ത ലഘൂകരണത്തിന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം ലഭ്യമാക്കണം.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision