സ്കൂൾ വാർത്തകൾ ഇനി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ

Date:

സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രവിത്താനം

പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ വാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയമാകുന്നു.ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ മാസാവസാനം വീഡിയോ വാർത്തയായി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ക്ലബ് അംഗങ്ങൾ ചെയ്യുന്നത്. ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിച്ച സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് കുട്ടികൾ വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്.ക്ലാസ് റൂമിൽ അഭ്യസിച്ച അറിവുകൾ പ്രാവർത്തികമാക്കിയപ്പോൾ അത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി. സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അപ്‌ലോഡ് ചെയ്ത വാർത്താ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾ തയ്യാറാക്കിയ ഈ വർഷത്തെ ആദ്യത്തെ വാർത്താ വീഡിയോ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ. പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്. എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...