തമിഴ്നാട്ടിലെ കടലൂർ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ റെയിൽവേ വിശദീകരണം തള്ളി ബസ് ഡ്രൈവർ. താൻ പറഞ്ഞിട്ടല്ല റെയിൽവേ ഗേറ്റ്
തുറന്നതെന്നും ഇന്ന് ഗേറ്റ് കീപ്പറെ കണ്ടിട്ടില്ലെന്നും സ്കൂൾ ബസ് ഡ്രൈവർ മൊഴി നൽകി. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് കടലൂരിനും അളപാക്കത്തിനുമിടയിലുള്ള സെമ്മൻകുപ്പത്തെ നൂറ്റിഎഴുപതാം നമ്പർ റെയിൽവേ ഗേറ്റിൽ അപകടമുണ്ടായത്. കൃഷ്ണസ്വാമി വിദ്യാനികേതൻ
സിബിഎസ്ഇ സ്കൂളിന്റെ ബസ്സാണ് വിഴുപ്പുറം മയിലാടുതുറൈ പാസഞ്ചറിൽ ഇടിച്ചത്. സഹോദരങ്ങൾ അടക്കം അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികൾക്കും വാൻ ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.












