പാകിസ്താനിലെ ബലൂച്ചിസ്ഥാനിൽ സ്കൂൾ ബസ്സിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കെന്ന പാകിസ്താൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ
കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ സ്വഭാവമായി മാറിയിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുക തന്നെ ചെയ്യും. വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ്
ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം നടത്തുന്നത്.