മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം – ജൂൺ 26
ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ലഭ്യമായ സൂചനകൾ പ്രകാരം ചില പ്രദേശങ്ങൾ മുഴുവനോടെ ലഹരിയുടെ പിടിയിൽ അകപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചില ഹയർ സെക്കണ്ടറി, കോളേജ് ബാച്ചുകളും, ചില പ്രദേശവാസികളായ കുട്ടികളും ഒന്നടങ്കം മയക്കുമരുന്നിൻറെ കെണിയിൽ കുടുങ്ങിയിരിക്കുന്നതായി അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഇനി മുന്നോട്ടുള്ള കേരളത്തിൻറെ ഭാവി കൂടുതൽ ദുഷ്കരമായിരിക്കും എന്നുള്ളതാണ് വാസ്തവം.
അക്രമസംഭവങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ഇനിയും വർദ്ധിക്കുന്ന കാഴ്ചകളാവും നാം കാണേണ്ടതായി വരിക. കേവലം ബോധവൽക്കരണത്തിൽ ഒതുങ്ങി നിൽക്കാതെ വ്യക്തമായ ദിശാബോധത്തോടെയുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ആവശ്യം. മയക്കുമരുന്നിൻറെ കെണികളിൽ പെട്ട് ജീവിതം താളംതെറ്റുകയും, മാഫിയ ബന്ധങ്ങളിൽ അകപ്പെട്ട് വിമുക്തി സാധ്യമാകാത്തവരും, മനോനില തകർന്നവരും, ചികിത്സകൾ നടത്തിയിട്ടും ഫലമില്ലാതെ പോകുന്നവരും തുടങ്ങി സഹായം ആവശ്യമുള്ള എല്ലാവർക്കും വിവിധ തലങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision