തടവറയിൽ കഴിഞ്ഞ നാളുകൾ ഓർത്തെടുത്ത്
ബമാകോയിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ആഫ്രിക്കയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന മിഷ്ണറി വൈദികൻ ഫാ. ഹാൻസ്-ജോവാക്കീം ലോഹർ.2022 നവംബർ 22-നാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിലെ ബമാകോയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്ന ജർമ്മൻ മിഷ്ണറി, ഫാ. ഹാൻസ്-ജോവാക്കീം ലോഹ്റെയെ ജിഹാദികൾ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന സ്ഥലത്ത്, അദ്ദേഹത്തിന്റെ ഇടവകക്കാർ വൈദികന്റെ കുരിശ് മാത്രമാണ് കണ്ടെത്തിയത്. മുന്നൂറ്റിഎഴുപത് ദിവസം സഹേലിൽ തടങ്കലിലായിരുന്നു അദ്ദേഹം.മോചിതനായതിനുശേഷം സംഘടിപ്പിച്ച റോമിലെ തന്റെ ആദ്യ പൊതുസമ്മേളനത്തിൽ, പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി നീക്കിവച്ചിരുന്ന സമയമെന്നായിരുന്നു തന്റെ തടങ്കൽ ദിനങ്ങളെ വൈദികൻ വിശേഷിപ്പിച്ചത്. ക്രിസ്തു രാജന്റെ തിരുനാൾ ദിനത്തിൽ, തന്നെ കൈയ്യാമം വെച്ചു , മുഖംമൂടി ധരിപ്പിച്ച് കാറിൽ തട്ടികൊണ്ടുപോയത് അൽക്വയ്ദ തീവ്രവാദികളായിരിന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision