സന്യസ്ത‌ പ്രതിഭകൾക്കായി ഒരുക്കിയ ഗാനാലാപനമത്സരം:

Date:

സന്യസ്ത‌പ്രതിഭകൾക്കായി കലാസദൻ ഒരുക്കിയ അഖിലകേരള ഗാനാലാപനമത്സരം ദേവദൂതർ പാടി ഗ്രാൻഡ് ഫിനാലേ മത്സരങ്ങൾ റീജണൽ തിയറ്ററിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്‌തു. നൂറോളം പേർ പങ്കെടുത്ത ആദ്യ ഒഡീഷൻ റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിൽ നിന്നുള്ള 20 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. പുരോഹിതവിഭാഗത്തിൽ ഫാ. ജിതിൻ വയലുങ്കൽ (കാഞ്ഞങ്ങാട്), ഫാ. ആൻജോ പുത്തൂർ (തൃശൂർ), ഫാ. ക്രിസ് സെബി (അടിമാലി ) എന്നിവരും സന്യാസിനി വിഭാഗത്തിൽ സിസ്റ്റർ ആൻസി തേനൻ (ചാലക്കുടി), സിസ്റ്റർ ജീവ ചാക്കോ (കാസർഗോഡ്), സിസ്റ്റർ ബിൻസി തോമസ്(തൃശൂർ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്കു പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് കാഷ് അവാർഡും മെമെൻ്റോയും പ്രശസ്തി പത്രവും നൽകി. സമാപന സമ്മേളനം വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ. ഇഗ്‌നേഷ്യസ് ആൻ്റണി, പാടുംപാതിരി റവ.ഡോ. പോൾ പൂവത്തിങ്കൽ, ബേബി മൂക്കൻ എന്നിവർ ആശംസകൾ നേർന്നു.

പ്രശസ്ത‌ സംഗീതജ്ഞരായ ബേണി, മനോജ് ജോർജ്, ദലീമ എന്നിവർ വിധി കർത്താക്കളായിരുന്നു. വേദിയിൽ ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജി ന്റെ വയലിൻ സോളോ പെർഫോമൻസും പിന്നണിഗായികയും എംഎൽഎ യുമായ ദലീമ, സംഗീതസംവിധായകനും ഗായകനുമായ ബേണി എന്നിവരു ടെ ഗാനാലാപനവും ഉണ്ടായിരുന്നു. സംഗീതവിഭാഗം കൺവീനർ ജേക്കബ് ചെങ്ങലായ് സ്വാഗതവും ബാബു ജെ. കവലക്കാട്ട് നന്ദിയും പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വൻ തീപിടിത്തം ; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

വൻ തീപിടിത്തത്തിൽ 1000 വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്ക് ഒറ്റ നിമിഷം...

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം

 താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും...

മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം

മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ...

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്....