സംസ്ഥാനത്ത് നാലാം ദിവസത്തിലേക്കു കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്കു വർധനയിൽ സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നാണു സമരം പിൻവലിക്കാനുള്ള തീരുമാനം
മിനിമം ചാർജ് 12 രൂപയും വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് അഞ്ചു രൂപയാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാലാം ദിവസത്തിലേക്കു കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്കു വർധനയിൽ സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നാണു സമരം പിൻവലിക്കാനുള്ള തീരുമാനം. 24നാണു സ്വകാര്യ ബസ് സമരം ആരംഭിച്ചത്. ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതാണെന്നും ബുധനാഴ്ച അന്തിമ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. കിലോമീറ്ററിന് നിരക്ക് ഒരു രൂപ 10 പൈസയാക്കി ഉയർത്തണം. വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് അഞ്ചു രൂപയാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.