പതിവ് തെറ്റിക്കാതെ സാന്താ മരിയ ബസിലിക്കയില്‍ നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

spot_img

Date:

വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെയും തുടക്കത്തിലും അവസാനത്തിലും പാരമ്പര്യം പോലെയായിരിക്കുന്ന മരിയ മജിയോരെ ബസിലിക്കയിലെ പ്രാര്‍ത്ഥന ഇത്തവണയും.

ലിസ്ബണിലെ ആഗോള യുവജന സംഗമത്തിനു ശേഷം ഇന്നലെ റോമില്‍ എത്തിയ ഉടനെ സാന്താ മരിയ ബസിലിക്കയിലേക്ക് പോകുകയായിരിന്നു. ‘റോമൻ ജനതയുടെ സംരക്ഷക’ ( ‘സാലുസ് പോപുലി റൊമാനി’) എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപം ഉള്‍പ്പെടുന്ന അൾത്താരയ്ക്ക് മുന്നില്‍ ഏതാനും സമയം മൗനമായി പ്രാർത്ഥിച്ചശേഷമാണ് പാപ്പ വാസസ്ഥലത്തേക്ക് മടങ്ങിയത്. തന്റെ അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്‍പും ശേഷവും പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

2013 മാർച്ച് 14-ന് പത്രോസിന്റെ പിന്‍ഗാമിയായുള്ള ആദ്യ ദിവസം തന്നെ അദ്ദേഹം സന്ദർശിച്ച സ്ഥലമാണിത്. തന്റെ അപ്പസ്തോലിക യാത്രയ്ക്ക് മുന്‍പും ശേഷവും പാപ്പ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. യുവജന സംഗമത്തിന് പോകുന്നതിന് മുന്‍പ് പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചിരിന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related