മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. നാളെ രാവിലെ മുതൽ പൊഴിമുറിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുമായി
നടത്തിയ ചർച്ചയിലാണ് തീരുമാനം. നീക്കം ചെയ്യുന്ന മണൽ പൊഴിമുഖത്തിന്റെ വലത് ഭാഗത്തേക്ക് നീക്കും. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.